ചെങ്ങന്നൂർ: പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ ടൗൺ ബ്ലോക്ക് വാർഷികം സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ ഉത്ഘാടനം ചെയ്തു.......
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലിആഘോഷഷത്തോടെനുബന്ധിച്ചു കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ നടത്തിയദ്വിദിന അന്തർദേശീയ സെമിനാർ നടത്തി. കേരള സ്റ്റേറ്റ് ബോർഡ് മെമ്പറും അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോക്ടർ എ വി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു വിവിധ രാജ്യങ്ങളിൽ നിന്ന് നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു . ആറോളം ദേശീയ അന്തർദേശീയ വിദഗ്ധർ നയിച്ച സെഷനുകൾ കോൺഫറൻസിൽ ഉണ്ടായി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: എ.കെ.പി.സി.ടി.എ അറുപത്തിയെട്ടാം ജില്ലാ സമ്മേളനം ചെങ്ങന്നൂർ ക്രിസ്ത്യൻ കേളജിൽ മന്ത്രിസജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യവും ഫെഡറിലസവും കാറ്റിൽ പറത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയവും അനുബന്ധ ബില്ലുകളും.
ഉന്നതവിദ്യാഭ്യാസരംഗത്തെ കമ്പോളവത്കരിക്കാനുള്ള നീക്കങ്ങളെ എതിർക്കണമെന്ന് സജി ചെറിയാൻ അഭിപ്രായപ്പെട്ടു .
എകെപിസിടിഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിനോദ് ജേക്കബ്
സമ്മേളനത്തിൽ
അദ്ധ്യക്ഷത വഹിച്ചു
പ്രതിനിധി സമ്മേളനം എകെപിസിടിഎ സംസ്ഥാന പ്രസിഡൻ്റ് എ.നിശാന്ത് ഉദ്ഘാടനം ചെയ്തു.യാത്രയയപ്പ് സമ്മേളനം സിപിഐഎം കൺട്രോൾ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.എച്ച്. ബാബു ജാൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ സർഗവേദി യുടെ ആഭിമുഖ്യത്തിൽ അരുവിപ്പുറം പ്രതിഷ്ഠ യുടെ 138ആം വാർഷികം ആഘോഷിച്ചു. എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയൻ ഭരണസമിതിയംഗം പി ഡി ഷാജി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സർഗവേദി പ്രസിഡന്റ് വി ആർ ഗോപാലകൃഷ്ണൻ നായർ ആധ്യക്ഷനായി.
വി എസ് ഗോപാലകൃഷ്ണൻ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവന് പരിശപ്പണം സമർപ്പിക്കാൻ ആലപ്പാട്ട് അരയ പ്രമാണിമാർ 15 ന് എത്തും. വർഷം തോറും ശിവരാത്രി ദിവസമാണ് ചടങ്ങ് നടക്കുന്നത്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയുടെ പരിധിയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലാ സ്റ്റേഡിയത്തിൻ്റെ ഒന്നാംഘട്ടം, ജില്ലാ ആശുപത്രി, ആയുർവേദ ആശുപത്രി, സിവിൽ സർവ്വീസ് അക്കാദമി കെട്ടിടം, ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജ് ടർഫ്, പെരുമ്പുഴക്കടവ് - അങ്ങാടിക്കൽ തെക്ക് - സെൻട്രൽ ഹാച്ചറി റോഡ് എന്നിവയുടെ ഉദ്ഘാടനവും കെഎസ്ആർടിസി ബസ് സ്റ്റേഷൻ, ശാസ്താംപുറം മാർക്കറ്റിലെ സിംഗിൾ സ്റ്റോറൈഡ് ഫിഷ് പ്രോസസിംഗ് സെൻ്റർ എന്നിവയുടെ നിർമ്മാണോദ്ഘാടനവും ഫെബ്രുവരി 21 മുതൽ 26 വരെയുള്ള തീയതികളിൽ നടക്കും. ചെങ്ങന്നൂർ ഭഗവത് ഗാർഡൻസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം ഒന്നാംഘട്ടം ഫെബ്രുവരി 28 ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന്
മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2018-19 ൽ 42 കോടി വകയിരുത്തി കിഫ്ബി ധനസഹായത്തോടെ 20 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ......
ചെങ്ങന്നൂർ : കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും, ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. കൃഷി, ആരോഗ്യം, ജൈവ വൈവിധ്യം എന്നീ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സ്വാധീനമാണ് കോൺഫറൻസിന്റെ മുഖ്യ പ്രമേയം. ......
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ 19-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവെൻഷൻ 17 മുതൽ ചെങ്ങന്നൂർ ബഥേൽ അരമനയിൽ മാർ പീലക്സീനോസ് നഗറിൽ 'യഹോവ എൻ്റെ പരിച' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. 21 ന് സമാപിക്കും.
17ന് രാവിലെ 9:30 ന് വൈദിക ധ്യാനത്തിൽ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യസന്ദേശം നൽകും.
18 ന് വൈകിട്ട് 5:30ന് സന്ധ്യാനമസ്ക്കാരം. ......
ചെങ്ങന്നൂർ: പേരിശ്ശേരി, ഐ എച്ഛ് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളജിൽ ഫെബ്രുവരി 17,18 തീയതികളിൽ ദ്വിദിന ടെക്നിക്കൽ ഫെസ്റ്റ് / എക്സിബിഷൻ "SPECTRA 2K,26" നടത്തും. ഐഎസ്ആർഓ, കെ എസ് ഇ ബി, ഫയർ ഫോഴ്സ്, എൻ സി സി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ എക്സിബിഷനോടൊപ്പം ഈ കോളേജിലെയും മറ്റ് കോളേജുകളിലെയും കുട്ടികളുടെ എക്സിബിഷൻ സ്റ്റാളുകളും ഗെയിം സോണുകളും ഉണ്ട്.അജു സൊല്യൂഷൻസ് റോബോട്ടിക്സ്, അകക്കാഴ്ച എന്നീ പ്രശസ്ത സ്റ്റാളുകളും കൂടാതെ ഇന്റർ കോളേജിയേറ്റ് പ്രൊജക്റ്റ് മത്സരവും പേപ്പർ പ്രസന്റേഷനും നടക്കുന്നു. മികച്ച അക്കാദമിഷ്യന്മാർ നയിക്കുന്ന സെമിനാറുകളും വർക്ക് ഷോപ്പുകളും ഉൾപ്പെടുന്നു. ......